സ്‌കൂള്‍ ലൈബ്രറി നവീകരിച്ചു

സ്‌കൂള്‍ ലൈബ്രറി നവീകരിച്ചു

പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ നവീകരിച്ച ലൈബ്രറി പൂര്‍വവിദ്യാര്‍ഥിയും എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലുമായ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: വിജയ ഹൈസ്‌കൂള്‍ ലൈബ്രറി നവീകരിച്ചു. വിദ്യാലയത്തിലെ 1980 എസ്എസ്എല്‍സി ബാച്ചിന്റെ സഹകരണത്തോടെയായിരുന്നു നവീകരണം. ഉദ്ഘാടനം ബാച്ച് വിദ്യാര്‍ഥിയും എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലുമായ ഡോ.കെ.പി. സാജു നിര്‍വഹിച്ചു. ഒരു കലാലയത്തിന്റെ ഹൃദയവും ആത്മാവും ലൈബ്രറിയാണെന്നും അതിന്റെ കൃത്യമായ വിനിയോഗം വിദ്യാര്‍ഥികളെ ഉത്തമ പൗരന്‍മാരായി വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജി. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.എം. ജോസഫ്, കെ.യു. സുജാത, കെ.എസ്. സുരേഷ്, പി.എന്‍. സജി, തോമസ് വാഴയില്‍, കെ. മാര്‍ക്കോസ്, സി.ഒ. ബേബി, എസ്. സുരേഷ്, തോമസ് തൊട്ടിയില്‍, പി.എം. അന്നമ്മ, സുമതി രാമചന്ദ്രന്‍, എം. വിന്‍സ, വി.ജെ. സന്തോഷ്‌കുമാര്‍, കെ.എസ്. സ്മിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *