ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

കൽപറ്റ: ജില്ലാ ആസൂത്രണസമിതി ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് യാത്രയയപ്പ് നല്‍കി. പിന്നാക്ക ജില്ലയായ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജില്ലാ കലക്ടര്‍ക്ക് സാധിച്ചതായി ഡി.പി.സി അംഗങ്ങള്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലക്ടര്‍ക്ക് നല്‍കി. ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകള്‍ കലക്ടര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ആസൂത്രണ സമിതി ബോര്‍ഡ് സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍-ചാര്‍ജ് പി.ആര്‍ രത്‌നേഷ്, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ജനപ്രതിനിധികള്‍, ഡി.പി.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായാണ് ഡോ. രേണുരാജ് ചുമതലയേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *