ഒന്നാം ക്ലാസിലെ പറവകൾ പാറി ചേലൂരിലെ ഇക്കോട്ടിക് ലാൻഡിലേക്ക്

ഒന്നാം ക്ലാസിലെ പറവകൾ പാറി ചേലൂരിലെ ഇക്കോട്ടിക് ലാൻഡിലേക്ക്

കാട്ടിക്കുളം : ഒന്നാം ക്ലാസിലെ കേരള പാഠാവലി പാഠം 1 ‘പറവകൾ പാറി’ എന്ന പാഠഭാഗത്തിലെ ആശയം നേരിട്ട് വിദ്യാർഥികളിലെത്തിച്ച് കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ.ചേലൂർ ഇക്കോട്ടിക് ലാൻഡിലേക്ക് കുട്ടികളെ എത്തിച്ചപ്പോൾ കൗതുകത്തോടൊപ്പം വിവിധയിനം പക്ഷികളെക്കുറിച്ച് നേരിട്ടറിയാൻ അവസരം ലഭിച്ചു. വിവിധ തരം പക്ഷികൾ, അവയുടെ ആഹാരം, വാസസ്ഥലം, തൂവലുകൾ തുടങ്ങിയവ മനസ്സിലാക്കാൻ ഈ ഫീൽഡ് ട്രിപ് ഏറെ സഹായകമായി. ഒന്നാം ക്ലാസ് അധ്യാപികമാരായ ജയ അഗസ്റ്റിൻ, സെലിൻ അഗസ്റ്റിൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *