മാവോയിസ്റ്റുകാർക്കെതിരെ പോസ്റ്റര്‍ പ്രചാരണം

മാവോയിസ്റ്റുകാർക്കെതിരെ പോസ്റ്റര്‍ പ്രചാരണം

മാനന്തവാടി : തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകാർക്കെതിരെ പോസ്റ്ററുകള്‍ പതിച്ചു. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രം, ജംഗ്ഷനിലെ കടകളിലെ ഭിത്തികളിലൊക്കെ ആണ് രാവിലെയോടെ പോസ്റ്ററുകള്‍ കണ്ടത്. കളര്‍ പ്രിന്റ് എടുത്ത പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകള്‍ തയ്യാറാക്കിയത് ആരാണെന്നത് പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാവോയിസം നാടിനെ ബാധിക്കുന്ന ക്യാന്‍സര്‍ ,ജനവാസ മേഖലകളില്‍ ബോംബ് സ്ഥാപിക്കുന്ന മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കുക , കാടിനെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല, ചോരയില്‍ കുതിര്‍ന്ന രാഷ്ട്രീയം ഞങ്ങള്‍ക്ക് വേണ്ട എന്നൊക്കെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *