രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നറിയിപ്പുമായി നടവയല്‍ വനാതിര്‍ത്തി ജാഗ്രതാ സമിതി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നറിയിപ്പുമായി നടവയല്‍ വനാതിര്‍ത്തി ജാഗ്രതാ സമിതി

വനാതിര്‍ത്തി ജാഗ്രതാസമിതി നടവയലില്‍ സ്ഥാപിച്ച ബോര്‍ഡ്.

നടവയല്‍: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നറിയിപ്പുമായി വനാതിര്‍ത്തി ജാഗ്രതാസമിതി. ജനവാസകേന്ദ്രങ്ങളിലെ വന്യജീവിശല്യത്തിനു പരിഹാരം കാണുന്നതിനു നടപടി ഉറപ്പുവരുത്താതെ പാര്‍ട്ടികള്‍ വോട്ട് ചോദിച്ചുവരേണ്ടെന്ന നിലപാടിലാണ് സമിതി. ഇക്കാര്യം വ്യക്തമാക്കി ടൗണില്‍ ബോര്‍ഡ് സ്ഥാപിച്ചു. ജോസ് മാത്യു വടക്കാഞ്ചേരിയില്‍, പ്രിന്‍സ്കോച്ചേരിയില്‍, ഷാന്റി ചേനപ്പാടി, വി.ജെ. തോമസ്, ബേബി ഐക്കര, സുകുമാരന്‍, ജോയി കണ്ടേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *