ബി.ജെ.പി വാഴനട്ട് പ്രതിഷേധിച്ചു

ബി.ജെ.പി വാഴനട്ട് പ്രതിഷേധിച്ചു

തോണിച്ചാൽ :തോണിച്ചാൽ അത്തേരിക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം സി ഉദ്ഘാടനം ചെയ്തു.റോഡ് ടെൻഡർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. റോഡ് പാടെ തകർന്നതിനാൽ പ്രായമായവരും വിദ്യാർത്ഥികളും അടക്കം ദുരിതത്തിലാണ്. റോഡ് തകർന്നതിനാൽ വാഴ കർഷകരടക്കം തങ്ങളുടെ വിളകൾ ചുമക്കുന്നതിനായി അമിത കൂലി നൽകിയാണ് വിപണിയിലെത്തിക്കുന്നത്. എത്രയും പെട്ടന്ന് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും അദ്ധേഹം മുന്നറിയിപ്പ് നൽകി.കെ.വി രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.പ്രദീപ് ബാബു, കുഞ്ഞിരാമൻ എക്കമുണ്ട, അനീഷ് ഇ.കെ, പ്രിയേഷ് കെ.വി, വിജേഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *