രാം വിലാസ് പാസ്വാന്റെ ജന്‍മവാര്‍ഷിക ദിനം ആഘോഷിച്ചു

രാം വിലാസ് പാസ്വാന്റെ ജന്‍മവാര്‍ഷിക ദിനം ആഘോഷിച്ചു

രാം വിലാസ് പാസ്വാന്റെ ജന്‍മവാര്‍ഷികദിനം ആഘോഷിക്കുന്നതിന് എല്‍ജെപി ജില്ലാ കമ്മിറ്റി കൊളപ്പാറയില്‍ സംഘടിപ്പിച്ച ചടങ്ങ് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.പി. സി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: എല്‍ജെപി സ്ഥാപകനേതാവ രാം വിലാസ് പസ്വാന്റെ 78-ാം ജന്‍മവാര്‍ഷിക ദിനം പാര്‍ച്ചി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളപ്പാറ വയനാട് ഹില്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.പി.സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എല്‍ജെപി ജില്ലാ പ്രസിഡന്റ് കെ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി. ലക്ഷ്മണന്‍, പി. വേണുനാഥ്, ബിജു ഫിലിപ്പോസ്, വി.ഡി. സുഗതന്‍, കെ.കെ. സുരേഷ്, എം. പ്രകാശന്‍, ജോമോന്‍ സി. ജോസഫ്, ചന്ദ്രമോഹന്‍ കല്ലൂര്‍, ശ്രീജീഷ കല്‍പ്പറ്റ, ഗിരിജ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളിലെ മികവിന് ഡോ.പി. ലക്ഷ്മണന്‍, പി. വേണുനാഥ് എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *