വയനാട് മഡ് മിനി ഫെസ്റ്റ് മാരത്തണ്‍ നടത്തി

വയനാട് മഡ് മിനി ഫെസ്റ്റ് മാരത്തണ്‍ നടത്തി

വയനാട് മഡ് ഫെസ്റ്റിന്റെ ഭാഗമായി പനമരത്തുനിന്നു വള്ളിയൂര്‍ക്കാവിലേക്കു നടത്തിയ മിനി മാരത്തണ്‍.

കല്‍പ്പറ്റ: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഡ് ഫെസ്റ്റ് സീസണ്‍ രണ്ടിന്റെ ഭാഗമായി മിനി മാരത്തണ്‍ നടത്തി. പനമരം പാലത്തിനു സമീപത്തുനിന്നു വള്ളിയൂര്‍ക്കാവിലേക്കായിരുന്നു മാരത്തണ്‍. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫഌഗ് ഓഫ് ചെയ്തു. രണ്ട് വിഭാഗത്തില്‍ നടത്തിയ മത്സരത്തില്‍85 ഓളം പേര്‍ പങ്കെടുത്തു. മിനി മാരത്തോണ്‍ ജനറല്‍ വിഭാഗത്തില്‍ എം.എസ്. അജ്മല്‍, സെബില്‍ ആകാശ്, പോള്‍ ബിജു, നന്ദകിഷോര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നാല് സ്ഥാനം നേടി. വെറ്ററന്‍സ് വിഭാഗത്തില്‍ സാബു പോള്‍, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. വിജയികള്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കാഷ് അവാര്‍ഡ് സമ്മാനിച്ചു. ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, മാനേജര്‍മാരായ പി.പി. പ്രവീണ്‍, ബിജു ജോസഫ്, രതീഷ് ബാബു, കെ.വി. രാജു, ലൂക്കാ ഫ്രാന്‍സിസ്, സി.കെ. വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. മഡ് ഫെസ്റ്റ് ഔദ്യോഗിക ഉദ്ഘാടനം ഞായര്‍ രാവിലെ ഒന്‍പതിന് വള്ളിയൂര്‍ക്കാവിന് സമീപം കണ്ണിവയലില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *