സമഗ്ര ആരോഗ്യത്തിന് “ആരോഗ്യം നമുക്കായി” പദ്ധതി

സമഗ്ര ആരോഗ്യത്തിന് “ആരോഗ്യം നമുക്കായി” പദ്ധതി

കൽപറ്റ: വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള “ആരോഗ്യം നമുക്കായി” എന്ന ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടം, പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, യുണിസെഫ്, ‘എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി തുടങ്ങിയത്. വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് അധ്യക്ഷത വന്നിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സംഷാദ് മരക്കാർ, മാനന്തവാടി സബ് കലക്ടർ മിസാൽ സാഗർ ഭരത് തുടങ്ങിയവർ പങ്കെടുത്തു.“ആരോഗ്യം നമുക്കായി” എന്നതിലൂടെ കൃത്യമായ പ്രാഥമിക ആരോഗ്യ പരിപാലനത്തെക്കുറിച്ചും പോഷകാഹാര പ്രാധാന്യത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്ന 8 അവബോധ വിഡിയോകൾ നിർമിച്ചു. സിക്കിൽ സെൽ അനീമിയ, ഗർഭ കാലത്തെ പരിചരണം, നവജാത ശിശുക്കളുടെ പരിചരണം, ശരിയായ മുലയൂട്ടൽ, പോഷണം, ആർത്തവ കാലത്തെ ശുചിത്വം, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വിഡിയോകൾ. അഡ്വെർടൈസിങ് ഏജൻസി ആയ ടെൻപോയിന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് “ആരോഗ്യം നമുക്കായി” എന്ന ഈ ക്യാപെയിന് ആവശ്യമായ പ്രമോഷൻ മെറ്റീരിയലുകൾ തയാറാക്കിയത്.വ്യക്തമായ അറിവുകൾ നൽകുന്നതിനായി അവരുടെ പ്രാദേശിക ഭാഷകളായ അടിയ , പണിയ , കാട്ടുനായ്ക്ക , ഊരാളി എന്നീ ഗോത്ര ഭാഷകളിലാണ് വിഡിയോകൾ. വീഡിയോകളിൽ സംഭാഷണം നൽകിയതും ഗോത്ര വിഭാഗത്തിൽപെട്ടവർ തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *