മുച്ചക്ര സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രികൻമരിച്ചു

മുച്ചക്ര സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രികൻമരിച്ചു

മുട്ടിൽ: മുട്ടിലിൽ മുച്ചക്ര സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രികൻമരിച്ചു. മേപ്പാടി നെടുമ്പാല ഏഴാം നമ്പർ എസ്റ്റേറ്റ് പാടിയിലെ പാൽ രാജ് (58) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സ്കൂ‌ട്ടർ ഓടിച്ചു വന്നിരുന്ന പാൽരാജ് റോഡിൻ്റെ എതിർ ദിശയിലേക്ക് വാഹനം പെട്ടെന്ന് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ ബൈക്ക് വന്ന് സ്ട്ട റിലിടിച്ചാണ് അപകടമുണ്ടായത്. സാരമായിപരിക്കേറ്റ പാൽരാജിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരി ക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. ഇവരെ കുറി ച്ചുള്ള വിശദാംശം ലഭ്യമായി വരുന്നതേയുള്ളു.മുൻപ് മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് പാൽ രാജിന് നടക്കാനും മറ്റും ബുദ്ധി മുട്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മുച്ചക്ര സ്കൂട്ടറിലായിരുന്നു സഞ്ചാരം. വർഷങ്ങൾക്ക് മുൻപ് പാൽരാജിൻറെ മകനും ഈ പ്രദേശത്ത് വെച്ച് ബൈക്കപകടത്തിൽ മരിച്ചിരുന്നു. മാരിയാണ് പാൽ രാജിന്റെ ഭാര്യ. കവിത, സബിത, സതീഷ്, സനൽ (പരേതൻ) എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *