സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെൻ്ററിനെ സഹായിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ സംവിധാനം ഉപയോഗിക്കുന്നതായി ആരോപണം

സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെൻ്ററിനെ സഹായിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ സംവിധാനം ഉപയോഗിക്കുന്നതായി ആരോപണം

മീനങ്ങാടി: സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെൻ്ററിനെ സഹായിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ സംവിധാനം ഉപയോഗിക്കുന്നതായി ആരോപണം. കോഴിക്കോട് ആസ്ഥാനമായ എൻട്രൻസ് കോച്ചിംഗ് സെൻ്ററുമായി ചേർന്ന് ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് ഓറിയൻ്റൽ ട്യൂഷനെതിരെയാണ് ആരോപണം. ആഴ്ചയിൽ ഒരു ദിവസവും മറ്റ് പ്രധാന ഒഴിവു ദിവസങ്ങളിലും മാത്രം നടത്തുന്ന ട്യൂഷന് 25000 രൂപയാണ് ഫീസ് .അതേസമയം മറ്റ് പ്രമുഖ എൻട്രൻസ് ട്യൂഷൻ സെൻ്ററിൽ നിലവിൽ 20,000 രൂപയാണുള്ളത്. . വയനാട്ടിലെ എല്ലാ സ്കൂളുകളിലും ജില്ലാ പഞ്ചായത്ത് സംവിധാനം ഉപയോഗിച്ച് ക്യാമ്പെയിൽ നടത്തിവരികയാണ്.ജില്ലാ പഞ്ചായത്തിൻ്റെ ഒരു ആനുകൂല്യവും ഇതുവഴി വിദ്യാർത്ഥിക്ക് ലഭിക്കുന്നില്ല .മുൻവർഷം 18000 രൂപയാണ് ഈടാക്കിയിരുന്നത്. ജില്ലാ പഞ്ചായത്ത് തന്നെ നിയമിക്കുന്ന ഫാക്കൽറ്റികളായിരുന്നു ടൂഷൻ നൽകിയിരുന്നത്. പട്ടിക ജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കും തുക അടക്കണം. പിന്നിട് മാത്രമെ വകുപ്പിൻ്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ജില്ലാ പഞ്ചായത്തിൻ്റെ പേരിൽ സ്ക്കൂളുകളിലെ ക്യാംപെയിൻ വഴി എത്തുന്ന വിദ്യാർത്ഥികളെ തുടർ വർഷങ്ങളിൽ എൻട്രൻസ് അക്കാദമിയിലേക്കുള്ള റിക്രൂട്ട്മെൻ്റാണത്രെ നടക്കുന്നത്.ജില്ലയിൽ തന്നെ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച രണ്ട് എൻട്രൻസ് അക്കാദമികൾ വയനാട്ടിലുണ്ടങ്കിലും ജില്ലാ പഞ്ചായത്ത് ഇവരെ പരിഗണിച്ചില്ലന്നും ആരോപണമുണ്ട്.45000 രൂപയാണ് യഥാർത്ഥ ട്യൂഷൻ ഫീസെന്നും ബാക്കി തുക ആനുകൂല്യമാണന്നുമാണ് പ്രചരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് നേരിട്ട് നടത്തിയപ്പോൾ 18000 രൂപ ഫീസ് വാങ്ങിയതാണ് ഒറ്റയടിക്ക് 25000 ലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *