മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രി പിപി യൂണിറ്റിന്റെയും മാനന്തവാടി സബ് ജയിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടി സബ് ജയില്‍ വെച്ച് പകര്‍ച്ചവ്യാധി – ജീവിത ശൈലി രോഗ സ്‌ക്രീനിംഗ് ക്യാമ്പും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. 15 ജയില്‍ ജീവനക്കാരുടെയും 62 ജയില്‍ തടവുകാരുടെയും രക്തസമ്മര്‍ദ്ദം, ഷുഗര്‍ പരിശോധന നടത്തി. അതോടൊപ്പം ടി.ബി, ലെപ്രസി സ്‌ക്രീനിങ്ങും മലേറിയ മാസാചരണത്തിന്റെ ഭാഗമായി മലേറിയ സ്‌ക്രീനിങ്ങ് നടത്തി. പരിശോധനയില്‍ മൂന്നു പേര്‍ക്ക് ന്യൂ കേസ് ഹൈപ്പര്‍ ടെന്‍ഷന്‍ കണ്ടെത്തി. പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ഹയറുനിസ രോഗികളെ പരിശോധിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജോയ് എം.ജെ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മറിയു, ആര്‍.ബി.എസ്‌.കെ നേഴ്‌സ് ബിന്ദു, ആശാ പ്രവര്‍ത്തകരായ മിനി, നജ്മത്ത്, ജയില്‍ ഉദ്യോഗസ്ഥരായ രാജീവന്‍, അഖില്‍, ശ്രീകാന്ത്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *