ബഷീർ അനുസ്മരണം നടത്തി

ബഷീർ അനുസ്മരണം നടത്തി

കൽപറ്റ: കൽപറ്റ ജി.വി.എച്ച്.എസ്.എസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണവും കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി.പ്രധാനാധ്യാപിക എം. സൽ‍മ അധ്യക്ഷയായ ചടങ്ങിൽ ബഷീർ ഓർമ്മകളിലൂടെ എന്ന വിഷയത്തിൽ കെ.കെ.ഷീജ ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരായ എം.ലേഖ, എ.ഹനീഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് പ്രോഗ്രാം, ചിത്രരചന മത്സരം, അഭിനയ കളരി തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോ ഓർഡിനേറ്റർ എൻ.എ.അർഷാദ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *