വാക്ക് ഇൻ ഇന്റർവ്യൂ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 12ന് രാവിലെ 11 മണിക്ക് മൂന്നാർ ബി.ആർ.സിയിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം:  സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

Leave a Reply

Your email address will not be published. Required fields are marked *