ബിജെപി പ്രതിപക്ഷ നേതാവിനെതിരേ കള്ളം പ്രചരിപ്പിക്കുന്നു

ബിജെപി പ്രതിപക്ഷ നേതാവിനെതിരേ കള്ളം പ്രചരിപ്പിക്കുന്നു

കല്‍പ്പറ്റ: പ്രധാനമന്ത്രിയും ബിജെപിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കള്ളം പ്രചരിപ്പിക്കുകയാണെന്ന് എന്‍സിപി-എസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ ഹിന്ദുമത വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം പരിഹാസ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എം. ശിവരാമന്‍, പി.പി. സദാനന്ദന്‍, സലിം കടവന്‍, ഷിംജിത് പീറ്റര്‍, ജോണി കൈതമറ്റം, സി.ടി. നളിനാഷന്‍, എ.പി. ഷാബു, എം.കെ. ബാലന്‍, ടി.പി. നൂറുദ്ദീന്‍, ആര്‍. മല്ലിക, അനൂപ് ജോജോ, കെ.സി. സ്റ്റീഫന്‍, മമ്മൂട്ടി എളങ്ങോളി, ഷൈജു വി. കൃഷ്ണ, ജയിംസ് മാങ്കുത്തേല്‍, എന്‍. അശോകന്‍, പി. അശോകന്‍, സി.എം. വത്സല, പി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *