വ്യാപാരി വ്യവസായി തെരഞ്ഞെടുപ്പ്; ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം

വ്യാപാരി വ്യവസായി തെരഞ്ഞെടുപ്പ്; ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം

കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിൽ ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും ദീർഘകാലം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.കെ. വാസുദേവനെയാണ് ജോജിൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യാപാരി തെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ചയാണ്. ജില്ലാ സെക്രട്ടറി ആയി മാനന്തവാടിയിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ കെ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ നേതൃത്വത്തിനെതിരെ വൻ സാമ്പത്തിക അഴിമതിയാണ് ഒരു വിഭാഗം ആരോപിച്ചത്. ഇതിനെതിരെയാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ ജോജിനെ ഒരു വിഭാഗം മത്സരിപ്പിച്ചത്. ജോജിൻ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. നൗഷാദ് കാക്കവയൽ ആണ് ട്രഷറർ.

Leave a Reply

Your email address will not be published. Required fields are marked *