മത്സ്യ പ്രേമികൾക്ക് ആശ്വാസമായി നാടൻ മത്സ്യങ്ങൾ

മത്സ്യ പ്രേമികൾക്ക് ആശ്വാസമായി നാടൻ മത്സ്യങ്ങൾ

കൽപ്പറ്റ: കുതിച്ചു ഉയരുന്ന കടൽമീനുകളുടെ വില വർധനവിൽ പുഴ മീനുകളുടെ ലഭ്യത മത്സ്യ പ്രേമികൾക്ക് ആശ്വാസമാകുന്നു. ആവശ്യകാർ ഏറിയതോടെ പുഴമീനുകളുടെ വിലയും ക്രമാതീതമായി കൂടിയിരിക്കുകയാണ്. പുഴകളിലും, തോടുകളിലും മഴ കനത്തതോടെ മീൻ പിടിത്തവും സജീവമായി നടക്കുന്ന കാഴ്ചയാണ് കാണുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പുഴയോരത്ത് കാത്തിരുന്ന് ചൂണ്ടയിട്ടും വലവിരിച്ചും മീന്‍പിടിക്കും. വീശുവല, കോരുവല, ചൂണ്ട എന്നിവയുപയോഗിച്ചാണ് മീന്‍പിടിത്തം നടക്കുന്നത്. ചെമ്പല്ലി, കട്‌ല, റോഗ്, ചേറുമീന്‍, തിലോപ്പിയ, ചൊട്ടവാള, മുഷി എന്നീയിനം മീനുകളാണ് സാധാരണയായി ലഭിക്കുക. 150 രൂപ മുതല്‍ 350 രൂപവരെയാണ് ആവശ്യകാരിൽ നിന്നും ഈടാക്കുന്നത്. മാത്രമല്ല പിടിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ ആവശ്യകാർക്ക് അരികിൽ എത്തുന്നത് എന്നതും നാടൻ മത്സ്യങ്ങൾക്ക് ഡിമാൻഡ് കൂടുന്നു. പ്രധാനമായും ഇപ്പൊ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നാണ് ചെമ്പല്ലിയും റോഗുമടങ്ങുന്ന പുഴമീന്‍ ലഭിക്കുന്നത്. പെരിക്കല്ലൂര്‍, മരക്കടവ്, ബാവലി, ബൈരക്കുപ്പ, കൊളവള്ളി എന്നീ അതിര്‍ത്തി പ്രദേശങ്ങളിലും പുഴമീന്‍ പിടുത്തം തകൃതിയായി നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *