ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

മാനന്തവാടി: മാനന്തവാടി സെൻ്റ്. ജോസഫ്‌സ് മിഷൻ ഹോസ്പ്പിറ്റലിൽ ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു. സെന്റ്.ജോസഫ്‌സ് മിഷൻ ഹോസ്‌പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടിയിലെ ആദ്യകാല ഡോക്‌ടറായ പി.നാരായണൻ നായർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോക്ടർക്ക് സമൂഹത്തോടുള്ള കടമകളെക്കുറിച്ചും ഇന്നത്തെ ഡോക്ട‌ർമാർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ഡോക്‌ടർ പി നാരായണൻ നായർ ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. പരിപാടിയിൽ ഹോസ്പിറ്റൽ അസിസ്റ്റന്റ്റ് ഡയറക്ടർ ഫാദർ വിപിൻ കളപ്പുരക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോക്ട‌ർ സ്വാമിദാസൻ കെ, ഡോക്‌ടർ ശ്രീഷ്‌മ വർഗീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *