പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പുൽപള്ളി: ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് വാളവയൽ യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. വട്ടത്താനി, പാപ്ലശ്ശേരി, സൊസൈറ്റി കവല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ പകൽ പോലും ജോലി ചെയ്യാനാവാത്ത സാഹചര്യം ആണുള്ളത്. രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. ബാബു മാപ്ലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴപ്പള്ളി, ലൗലി വണ്ടനാനിക്കൽ,തങ്കച്ചൻ ആണ്ടൂർ, സാബു കൊല്ലംപറമ്പിൽ, മേരി വണ്ടാനാനിക്കൽ, നോബി പാലാത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *