വയനാട് ജില്ലാ പോലീസ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

വയനാട് ജില്ലാ പോലീസ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

പൊതുജനങ്ങളും പൊതു സാമൂഹ്യ രംഗത്തെ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കല്‍പറ്റ: രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ക്‌ളാസുകൾ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പറ്റ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് നിർവഹിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സക്കറിയ നിയമങ്ങളെക്കുറിച്ചുള്ള ക്ലാസ്സെടുത്തു. കല്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ്, ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. സായൂജ് കുമാർ എന്നിവരും പൊതുജനങ്ങളും പൊതു സാമൂഹ്യ രംഗത്തെ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കേണിച്ചിറ പോലീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ വ്യാപാര ഭവനിൽ നടന്ന പരിപാടി ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ് ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ടി.ജി. ദിലീപ് കുമാർ ക്ലാസ് എടുത്തു. മേപ്പാടി പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ സബ് ഇൻസ്‌പെക്ടർ കെ.എൻ. സന്തോഷ്‌ മോൻ ക്ലാസ്സെടുത്തു. വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പഠന ക്ലാസ്സിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിൽ ക്ളാസ്സെടുത്തു. വരും ദിവസങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നിയമബോധവൽക്കരണ പരിപാടികൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *