പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

കൽപറ്റ: സൃഷ്ടി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എം.എസ് എസ് നാരായണൻ്റെ കാവ്യധാര എന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശനം വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് നിർവ്വഹിച്ചു. വിജയ സൃഷ്ടി എന്ന പേരിൽ എസ്.എസ് എൽസി പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. പൊതു പരിപാടി കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഒ സരോജിനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ വാർഡ് കൗൺസിലർ എം.കെ.ഷിബു, കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.ടി. സജീവൻ, പി.ടി.എ പ്രസിഡൻ്റ് കെ. രഞ്ജിത്ത്, പി.കെ അബു, രാമൻകുട്ടി നായർ, സജി ആൻ്റോ, സുനിതവാസുദേവൻ, ജിൻഷ തോമസ്, എം.എസ് എസ് നാരായണൻ, ശ്രീനന്ദ എം , അനസ് മാലിക് .കെ.ടി, എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി സി.ജയരാജൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറികൊടി ബാലകൃഷണൻ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം ട്രഷറർ കെ.ടി. തുളസീധരൻ നിർവ്വാഹക സമിതി അംഗങ്ങളായ സതീഷ്കുമാർ, എംപി മത്തായി, ചിത്രാവതി കെ അർ,ഷീന മുല്ലപ്പള്ളി എന്നിവർ നേതൃതം നൽകി

Leave a Reply

Your email address will not be published. Required fields are marked *