പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

സിവില്‍സ്റ്റേഷന്‍ വളപ്പില്‍ എന്‍ജിഒഎ ‘പ്രതിഷേധാഗ്നി’ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ‘പ്രതിഷേധാഗ്നി’ സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സര്‍വീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക, ക്ഷമബത്ത കുടിശിക അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, എന്‍.ജെ. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനില്‍കുമാര്‍, എന്‍.വി. അഗസ്റ്റിന്‍, സിനീഷ് ജോസഫ്, കെ.ജി. പ്രശോഭ്, ബി. സുനില്‍കുമാര്‍, വി. ദേവി എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. സിദ്ദിഖ്, ലിതിന്‍ മാത്യു, പി.സി. എല്‍സി, മിഥുന്‍ മുരളി, എ. റഹ്മത്തുള്ള, പി. ശ്രീജിത്ത്കുമാര്‍, വി. മുരളി, എം. നാജിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *