യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽപറ്റ: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയംവയൽ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. വീട്ടുകാർ കോളനിയിലെ മറ്റുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ മകൻ ദേവദാസൻ വെള്ളമെടുക്കാനായി പോയപ്പോഴാണ് കോളിനിയിലെ കിണറ്റിൽ മീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹേം പുറത്തെടുത്തത്.മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. വൈത്തിരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *