നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിലേക്ക് പാഞ്ഞുകയറി

നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിലേക്ക് പാഞ്ഞുകയറി

മാനന്തവാടി: എടവക പള്ളിക്കലില്‍ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. എട്ട്‌പേര്‍ക്ക് പരിക്കേറ്റു. കാരക്കുനി ചെറുവയല്‍ കോളനിയിലെ ധനേഷ് (ഒന്നര), മഞ്ഞ (68), പത്മിനി (52), സൗമ്യ (13), ചീര (45), ലിജ (18), ധന്യ (34), പാലമുക്ക് സ്വദേശി മുഹമ്മദ് റിഷാന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതര പരിക്കുകളുള്ള മഞ്ഞ, ധന്യ, സൗമ്യ, ധനീഷ് എന്നിവരെ കോഴിക്കോടേക്ക് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം കല്യാണത്തും പള്ളിക്കലില്‍ ആണ്ടുനേര്‍ച്ചയുടെ ഭക്ഷണം സ്വീകരിച്ച് മടങ്ങിപോകുമ്പോള്‍ ഹെര്‍ട്ടിഗ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്കെല്ലാം തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മന്ത്രി ഒ.ആര്‍.കേളു ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഒരപ്പ് സ്വദേശി പ്രിന്‍സിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.ൗ

Leave a Reply

Your email address will not be published. Required fields are marked *