സ്‌കൂളില്‍ മോക് പാര്‍ലമെന്റ് നടത്തി

സ്‌കൂളില്‍ മോക് പാര്‍ലമെന്റ് നടത്തി

ബത്തേരി അസംപ്ഷന് സ്‌കൂളില്‍ നടത്തിയ മോക് പാര്‍ലമെന്റ്.

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എയുപി സ്‌കൂളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക് പാര്‍ലമെന്റ് നടത്തി. വിദ്യാര്‍ഥികളില്‍നിന്നു മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംഎല്‍എമാര്‍, എന്നിവരെ തെരഞ്ഞെടുത്തായിരുന്നു പരിപാടി. അഞ്ചാം ക്ലാസിലെ ഫൈഹ മുഖ്യമന്ത്രിയും ആറാം ക്ലാസിലെ ഹയാന്‍ ഫസല്‍ പ്രതിപക്ഷ നേതാവും ഏഴാം തരത്തിലെ മുബഷിറ സ്പീക്കറും ആയി.വിവിധ വകുപ്പുകള്‍ ലഹരിക്കെതിരേ നടത്തിയ പ്രവര്‍ത്തനം സംബന്ധിച്ച് ചോദ്യോത്തരവേള നടത്തി. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കി. അപ്രസക്ത ചോദ്യങ്ങള്‍ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നു. ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ വിവിധ ക്ലബുകളുടെ സഹകരണത്തോടെയായിരുന്നു മോക് പാര്‍ലമെന്റ് സംഘാടനം.

Leave a Reply

Your email address will not be published. Required fields are marked *