കുഴിബോംബുകള്‍ കോടതിയില്‍ ഹാജരാക്കി

കുഴിബോംബുകള്‍ കോടതിയില്‍ ഹാജരാക്കി

മാനന്തവാടി: മേലേ തലപ്പുഴ മക്കിമല കൊടക്കാട്ട് കണ്ടെത്തിയ കുഴിബോംബിന്റെ നിര്‍വ്വീര്യമാക്കിയ അവശിഷ്ടങ്ങള്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് നിര്‍വ്വീര്യമാക്കിയ കുഴിബോംബിന്റെ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെ അന്വഷണ സംഘം ഏറ്റെടുത്ത് ഫോറന്‍സിക്ക് പരിശോധനക്ക് അയക്കും. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം കുഴിബോംബ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളെയും ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. ആണികളും സ്റ്റീല്‍ പാത്രവും നേരത്തേ വനത്തില്‍ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി. ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വഷണം നടത്തുന്നത്. സംഭവത്തില്‍ തലപ്പുഴ പോലീസ് യു.എ.പി.എ ചുമത്തി കേസ് എടുത്തിരുന്നു. ഫോറന്‍സിക്ക് പരിശോധനക്ക് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ശക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *