ഫണ്ട് കൈമാറി

ഫണ്ട് കൈമാറി

കല്പറ്റ :ജിദ്ദ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിനിന്റെ ഭാഗമായി സ്വരൂപിച്ച നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണ പരിപാടി കൽപ്പറ്റയിൽ സംഘടിപ്പിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ നിയോയോജകമണ്ഡലം പ്രസിഡണ്ട് ടി ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം മേമന സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ അലവി വടക്കേതിൽ അബൂബക്കർ സിദ്ദീഖ് പഞ്ചായത്ത് ഭാരവാഹികളായ വി. പി. ഷുക്കൂർ ഹാജി,കെ.എം. എ.. സലീം, ഉസ്മാൻ പഞ്ചാര,സി.കെ. നാസർ കെ.കെ.മുഹമ്മദലി, കെ. വി.ഉസ്മാൻ കോയ തുടങ്ങിയവർ സംബന്ധിച്ചു. കെഎംസിസി സ്വരൂപിച്ച ഫണ്ട് ജിദ്ദ കെഎംസിസി വയനാട് ജില്ലാ സെക്രട്ടറിലത്തീഫ് മേപ്പാടി, ഉബൈദ് കണിയാമ്പറ്റ, ഹംസ മേപ്പാടി,തുടങ്ങിയവർ നിയോജകമണ്ഡലം ഭാരവാഹികളെ ഏൽപ്പിച്ചു. സെക്രട്ടറി സി ഹാരിസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *