എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി(ഇടത്)നിക്കോളാസ് ജോസുംപ്രസിഡന്റ് പി.ആര്‍. ജിനോഷും.

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം ജില്ലാ സമ്മേളനം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്എ.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സത്താര്‍ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ആര്‍. ജിനോഷ്, നിക്കോളാസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ രാകേഷ് ആദരിച്ചു. പ്രമോഷനെത്തുടര്‍ന്ന് സംഘടനയില്‍നിന്നു പോയ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി.ഭാരവാഹികളായി പി.ആര്‍. ജിനോഷ്(പ്രസിഡന്റ്), സെല്‍മ കെ. ജോസ്(വൈസ് പ്രസിഡന്റ്), നിക്കോളാസ് ജോസ്(സെക്രട്ടറി), വി.പി. വജീഷ്‌കുമാര്‍(ജോയിന്റ് സെക്രട്ടറി), ടി.പി. സന്തോഷ്(ട്രഷറര്‍), പി.എ. പ്രകാശ്, വി.കെ. സുരേഷ്, എ. ദീപു(സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.പുല്‍പ്പള്ളി ആസ്ഥാനമായി പുതിയ എക്‌സൈസ് റേഞ്ച് അനുവദിക്കുക,കൃഷ്ണഗിരി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ വകുപ്പിനു സ്വന്തമായുള്ള സ്ഥലത്ത് ഓഫീസ് കെട്ടിടം നിര്‍മിക്കുക, ബത്തേരി, വൈത്തിരി താലൂക്കുകളിലും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *