യൂട്യൂബ് റിലീസിംഗ് നടത്തി

യൂട്യൂബ് റിലീസിംഗ് നടത്തി

ദ്വാരക: പ്രശസ്ത സംഗീതജ്ഞനും, വൈദികനുമായ ഫാദര്‍ ജോണ്‍ വിജയന്‍ ചോഴം പറമ്പില്‍ കര്‍ണാട്ടിക് സംഗീത മേഖലയില്‍ പാടുന്ന 72 മേളകര്‍ത്താരാഗങ്ങളുടെ യൂട്യൂബ് റിലീസിംഗ് നടന്നു. ദ്വാരക വിയാനി ഭവനില്‍ വച്ച് നടന്ന ചടങ്ങ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഡോ വിനോദ് കെ. ജോസ് ഉദ്ഘാടനം ചെയ്തു.സംഗീതം കേള്‍ക്കുവാനും ആസ്വദിക്കുവാനും അതോടൊപ്പം പഠിക്കുവാനും ഇത് ഭാവി തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകനും എടവക പഞ്ചായത്ത് മെമ്പറുമായ ഷില്‍സണ്‍ കോക്കണ്ടം അധ്യക്ഷത വഹിച്ചു. വിയാനി ഭവന്‍ ഡയറക്ടര്‍ ഫാ ജയ്‌മോന്‍ കളമ്പുകാട്ട് സന്ദേശം നല്‍കി. നിരവധി വൈദികരും ശാസ്ത്രീയ സംഗീതാസ്വാധകരുമായ ഫാ. വിജയന്റെ സുഹൃത്തുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.ഇന്ത്യന്‍ റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലിവിട്ടിട്ടാണ് സംഗീതം പഠിക്കാനും മാനന്തവാടി രൂപതയില്‍ വൈദികാനാവാനും ഫാ. വിജയന്‍ ഇറങ്ങി തിരിച്ചത്. മെയ് മാസത്തില്‍ 80-ാം പിറന്നാളും അദ്ദേഹം ആഘോഷിച്ചിരുന്നു. ഓണ്‍ലൈന്‍ ആര്‍ക്കൈവിങ്ങ് ചാനലായ മെമ്മറിപീഡിയയിലാണ് ഫാദര്‍ വിജയന്റെ മേളകര്‍ത്താഗാനാലപനം ഹോസ്റ്റ് ചെയ്തിരിക്കുന്നത്. യുവ പത്രപ്രവര്‍ത്തകരായ എബിന്‍ ക്രിസ്റ്റി, ജിജു ഗോവിന്ദന്‍, ജോജു ഗോവിന്ദ് എന്നിവരാണ് വീഡിയോ തയ്യാറാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *