പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു

പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു

മാനന്തവാടി: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥികൾ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. വായനയുടെ വളർച്ചയും വ്യാപ്തിയും മനസ്സിലാക്കുന്നതിനും സാംസ്കാരിക സ്ഥാപനമെന്ന നിലയിൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായിരുന്നു ലൈബ്രറി സന്ദർശനം. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, ലൈബ്രേറിയൻമാരായ ഷിനോജ് വി.പി. ജിതിൻ എം സി എന്നിവർ പുസ്തക വിതരണം, പുസ്തകങ്ങളിലെ വൈവിധ്യങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപകരായ ജോബിൻ മാസ്റ്റർ, ജിഷ്ണു കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *