എസ്‌എഫ്‌ഐക്ക്‌ ജയം

എസ്‌എഫ്‌ഐക്ക്‌ ജയം

കൽപ്പറ്റ: വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ജയം. എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ട്‌ ഭൂരിപക്ഷം നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്‌. ചൊവ്വ രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ. കഴിഞ്ഞ 22ന്‌ ആയിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും മത്സരിച്ചു. സർവകലാശാലയ്‌ക്ക്‌ കീഴിലെ മുഴുവൻ കോളേജുകളിലെയും വിദ്യാർഥികൾ വോട്ടുചെയ്‌തു. എസ്‌എഫ്‌ഐ 655 വോട്ടുകൾ നേടിയപ്പോൾ 228 വോട്ടുകൾ മാത്രമാണ്‌ സ്വതന്ത്രമുന്നണിക്ക്‌ നേടാനായത്‌.നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. മാനേജ്‌മെന്റ്‌ കൗൺസിലിലെ അധ്യാപക, അധ്യാപകേതര, തൊഴിലാളികളി പ്രതിനിധികൾക്കായുള്ള തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച്‌ സർവകലാശാല ആസ്ഥാത്ത്‌ എസ്‌എഫ്‌ഐ പ്രകടനം നടത്തി.ആഹ്ലാദം പ്രകടിപ്പിച്ച്‌ സർവകലാശാല ആസ്ഥാനത്ത്‌ പ്രകടനം നടന്നു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണുഷാജി ഉദ്‌ഘാടനം ചെയ്‌തു. വെറ്ററിനറി സബ്‌കമ്മിറ്റി കൺവീനർ അഞ്ജന സുരേഷ്‌ അധ്യക്ഷയായി.സംസ്ഥാന കമ്മിറ്റിയംഗം സാന്ദ്ര രവീന്ദ്രൻ, അപർണാ ഗൗരി, എം എസ്‌ ആദർശ്‌, ടി ശരത്‌ മോഹൻ, മുഹമ്മദ്‌ ശിബിലി, ഹർഷാ മാലതി, രജത്‌ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *