ടാലൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കണിയാമ്പറ്റ: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും യൂത്ത് കോൺഗ്രസ്‌ കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു. ടി. സിദ്ധീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, കെ.പി.സി.സി മെമ്പർ പി. പി. ആലി എന്നിവർ നേതൃത്വം കൊടുത്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ലയണൽ മാത്യു, ഷെമിൽ, ജില്ലാ സെക്രട്ടറിമാരായ ഹർഷൽ കോനാടൻ, മുത്തലിബ് പഞ്ചാര, ബിൻഷാദ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡിന്റോ, മണ്ഡലം പ്രസിഡന്റ്‌ സുരേഷ് ബാബു, ഡിസിസി വൈസ് പ്രസിഡന്റ്‌ ഒ.വി. അപ്പച്ചൻ, നജീബ് കരണി, ബിനു ജേക്കബ്, ജെസി ലെസ്ലിൻ, നിത്യ ബിജുക്കുമാർ, കമറുന്നിസ്സ, ഐഎൻടിയുസി യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റ് താരീക്ക് കടവൻ, ഐ എൻ ടി യുസി മണ്ഡലം പ്രസിഡന്റ്‌ ഷാജി കോരങ്കുന്നൻ, യാസിൻ പഞ്ചാര, സജീർ പൂവഞ്ചേരി, ഷിബു കരാ.ണി, ഹാഫിസ്, ഫായിസ് പഞ്ചാര എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *