കായിക ക്ഷമതാ പരീക്ഷ മാറ്റി

കൽപറ്റ: ജില്ലയില്‍ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (നേരിട്ട്, തസ്തികമാറ്റം, എന്‍സിഎ) (കാറ്റഗറി നമ്പര്‍ 27/2022, 29/2022 …..) തസ്തികകളുടെ തിരഞ്ഞെടുപ്പിന് ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ രാവിലെ 5.30 മുതല്‍ ബത്തരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂലൈ ഒന്ന് ഒഴികെയുള്ള തിയതികളിലേത് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചതായി പിഎസ് സി ജില്ലാ ഓഫിസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *