പി. ഭാസ്കരൻ മാസ്റ്റർ ജൻമ ശതാബ്ധി ആഘോഷിച്ചു

പി. ഭാസ്കരൻ മാസ്റ്റർ ജൻമ ശതാബ്ധി ആഘോഷിച്ചു

കൽപറ്റ: ഹൗസ് ഫുൾ സിനിമാ ടാക്കിസ് (ഹൊഫുസിറ്റ) മലബാർ മേഖലയുടെ നേതൃത്വത്തിൽ ഗാനരചയിതാവും സംവിധായകനുമായിരുന്ന പി.ഭാസ്കരൻ മാസ്റ്റർ ജൻമ ശതാബ്ധി ആഘോഷം ” നാഴിയുരിപ്പാല് ”എന്ന പേരിൽ നടത്തി. കലാ സാംസ്കാരിക പ്രവർത്തകരായിരുന്ന അന്തരിച്ച അബ്രഹാം പാറ്റാനി, ഇടഗുനി അമ്മദ്, കല്ലങ്കോടൻ കുഞ്ഞീദ് എന്നിവരെ അനുസ്മരിച്ചു. മികച്ച സംഘാടകൻ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കുഞ്ഞിരായിൽഹാജിയെ ആദരിച്ചു. ഭാസ്കര ഗാനങ്ങളുടെ ഗാനമാലികയും അരങ്ങേറി. എ ഡി എം. കെ ദേവകി ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ അഡ്വ:പി.ചാത്തുകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഹൊഫുസിറ്റ മലബാർ മേഖല ചെയർമാൻ സലാം കൽപറ്റ അധ്യക്ഷത വഹിച്ചു. കൺവീനർ മാരാർ മംഗലത്ത്, ഡപ്യൂട്ടി കലക്ടർ അനിതകുമാരി, ട്രഷറർ ചീരാൽ കിഷോർ, ഭാരവാഹികളായ ആർ.ഗോപാലകൃഷ്ണൻ, സുലോചന രാമകൃഷ്ണൻ, ടി.കെ. ഷൗക്കത്ത് അരപ്പറ്റ, ബി. തദ്ദേവൂസ്, എ.കെ. രാമചന്ദ്രൻ ‘സജ്നി ലതീഷ്,ബാലസുബ്രമണ്യം, നിഥിൻ നമ്പ്യാർ, ഡോ. സുഭാഷ് , ടി.പി. അറഫാത്ത് , രാജേഷ് പാറ്റാനി, മുംതാസ് അമ്മദ്, ഷേർളിജോസ്,, അഷറഫ് കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *