മണ്ഡലം ഒഴിയാന്‍ തീരുമാനിച്ചത് വേദനയോടെ

മണ്ഡലം ഒഴിയാന്‍ തീരുമാനിച്ചത് വേദനയോടെ

കല്‍പ്പറ്റ: വയനാട് മണ്ഡലം ഒഴിയാനുള്ള തീരുമാനം വേദനയോടെയാണ് എടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് അദ്ദേഹം മനസ് തുറന്നത്. വയനാടിന്റെ എംപി അല്ലെങ്കിലും തുടര്‍ന്നും കൂടെ ഉണ്ടാകുമെന്ന് കത്തില്‍ പറയുന്നു.അഞ്ചുവര്‍ഷം മുമ്പ് അപരിചിതനായാണ് എത്തിയതെങ്കിലും വയനാടന്‍ ജനത തന്നെ ഹൃദയത്തോട് ചേര്‍ത്തണച്ചു. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ അധിക്ഷേപവും വേട്ടയാടലും ഉണ്ടായപ്പോള്‍ ഒപ്പം നിന്നു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ പ്രവാഹമായാണ് വയനാട്ടിലെ ജനത നിലകൊണ്ടത്. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസില്‍ ഇപ്പോഴും വിങ്ങലാണ്. വയനാടന്‍ ജനത നല്‍കിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധിക സ്‌നേഹവും ഹൃദയതാളമായി തന്നില്‍ എപ്പോഴുമുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *