തൊഴുത്തുനിര്‍മാണത്തിനു സഹായം നല്‍കി

തൊഴുത്തുനിര്‍മാണത്തിനു സഹായം നല്‍കി

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല ‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതിയില്‍ കരിന്തണ്ടന്‍ നഗറിലെ തളിപ്പുഴയില്‍ രണ്ട് കര്‍ഷകര്‍ക്കു തൊഴുത്ത് നിര്‍മാണത്തിനു സഹായവും റബര്‍ മാറ്റും നല്‍കി. മുഴുവന്‍ കര്‍ഷകര്‍ക്കും കാലത്തീറ്റ വിതരണം ചെയ്തു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്ററിനറി കോളജ് അസോ.പ്രഫ. ഡോ.ജസ്റ്റിന്‍ ഡേവിസ്, ഡോ.എസ്. ഹരികുമാര്‍, റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്, ഊരുമൂപ്പന്‍ മണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *