വയനാട് തുരങ്ക പാത ഉടന്‍ യാഥാര്‍ഥ്യമാക്കണംവ്യാപാരി വ്യവസായി സമിതി

വയനാട് തുരങ്ക പാത ഉടന്‍ യാഥാര്‍ഥ്യമാക്കണംവ്യാപാരി വ്യവസായി സമിതി

വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രവര്‍ത്തക യോഗം പൂക്കോട് കബനി ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: വയനാട് തുരങ്കപാത എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൂക്കോട് കബനി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എസ്. ബിജു പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സമിതി ഭരണഘടനാ ഭേദഗതി നിര്‍ദേശം വൈസ് പ്രസിഡന്റ് എസ്. ദിനേഷ്, വ്യാപാരി മിത്ര പദ്ധതി നിര്‍ദേശം ജോയിന്റ് സെക്രട്ടറി പി.എം. സുഗുണന്‍, വ്യാപാരി സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി വിശ്വനാഥന്‍ ഓടാട്ട് എന്നിവര്‍ അവതരിപ്പിച്ചു. ‘വ്യക്തി, സംഘടന, സമൂഹം’ എന്ന വിഷയത്തില്‍ പി. ഹേമപാലന്‍ ക്ലാസെടുത്തു. വി. പാപ്പച്ചന്‍, ആര്‍. രാധാകൃഷ്ണന്‍, സൂര്യ അബ്ദുള്‍ ഗഫൂര്‍, സീനത്ത് ഇസ്മയില്‍, കെ.എം. ലെനിന്‍, ടി.വി. ബൈജു, ബിന്നി ഇമ്മട്ടി, ബിജു വര്‍ക്കി, അബ്ദുള്‍ വാഹിദ്, കെ. പങ്കജവല്ലി, റെജീന സലിം എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. തുളസിദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *