കവിത പ്രകാശനം ചെയ്തു

കവിത പ്രകാശനം ചെയ്തു

ബത്തേരി: കെ പി സി സി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണപരാജയം വിലയിരുത്തപ്പെട്ട പിണറായി സർക്കാർ രാജി വയ്ക്കുക എന്ന സന്ദേശവുമായി സലീം താഴത്തൂർ ഗാനരചനയും കണ്ണൂർ മമ്മാലി ആലാപനം നടത്തിയ ഇനി രാജി വയ്ക്കുക എന്ന കവിത സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. സതീഷ് പൂതിക്കാട് മുഖ്യ പ്രഭാഷണം നടത്തി.സുന്ദർരാജ് എടപ്പെട്ടി, ശ്രീജി ജോസഫ്, ബിനു മാങ്കൂട്ടത്തിൽ, കെ പത്മനാഭൻ , ഒ.ജെ മാത്യു, ഡോ. സീന തോമസ്, സന്ധ്യ ലിഷു, കെ സി കെ തങ്ങൾ, ഉമ്മർ പൂപ്പറ്റ, ഹാരിസ് കല്ലുവയൽ, വയനാട് സക്കറിയാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *