മാനന്തവാടിയില്‍ യോഗ ദിനം ആഘോഷിച്ചു

മാനന്തവാടിയില്‍ യോഗ ദിനം ആഘോഷിച്ചു

മാനന്തവാടി ജിവിഎച്ച്എസ്എസില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:’യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന സന്ദേശമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വയനാട് ഘടകം ജിവിഎച്ച്എസ്എസില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് പി.പി. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി. പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രവീണ്‍ ടി. രാജന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സലീം അല്‍ത്താഫ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ജില്ലാ ഓഫീസര്‍ എം.വി. പ്രജിത്ത്കുമാര്‍ സ്വാഗതവും ജി വിഎച്ച്എസ്എസ് കായികാധ്യാപകന്‍ ജെറില്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം 200 ഓളം പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *