വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഢിപ്പിച്ചതായി പരാതി

വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഢിപ്പിച്ചതായി പരാതി

മാനന്തവാടി: വയനാട്ടിലെത്തിയ ഇരുപത്തുഞ്ചുകാരിയായ വിദേശ വനിതയെ റിസോർട്ടിലെ തിരുമ്മുകാരൻ പീഡിപ്പിച്ചതായി പരാതി. തിരുനെല്ലി ക്ലോവ് റിസോർട്ടിലെ തിരുമ്മുകാരനെതിരെയാണ് നെതർലാൻഡ് സ്വദേശിനി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോർട്ടിലെത്തിയ യുവതിയെ മസാജ് ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നാണു പരാതി. കഴിഞ്ഞ 14-നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പിക്ക് ഇ- മെയിൽ ആയി പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി പരാതി അന്വേഷിക്കാൻ തിരുനെല്ലി പോലീസിനു നിർദേശം നൽകുകയായിരുന്നു. സ്ത്രീകളോടു മോശമായി പെരുമാറിയ കുറ്റത്തിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുനെല്ലി പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *