അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പ്രതിഭാസംഗമം നടത്തി

അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പ്രതിഭാസംഗമം നടത്തി

ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ‘അതുല്യം-2024’ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിഭകളുടെ സംഗമം ‘അതുല്യം-2024’ എന്ന പേരില്‍ നടത്തി. എസ്എസ്എല്‍സി എന്‍എംഎംഎസ്, രാജ്യപുരസ്‌കാര്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 150 ഓളം വിദ്യാര്‍ഥികളുടെ സംഗമമാണ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു ഇടയനാല്‍ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ബിനു തോമസ്, സ്റ്റാന്‍ലി ജേക്കബ്, ഷാജന്‍ സെബാസ്റ്റ്യന്‍, എം.എസ്. ഷാജു, ആഷ്‌ലിന്‍ ഡൊമിനിക്, ആന്‍ മരിയ ബിജു എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *