ദേവസ്വം ബോർഡ് പരീക്ഷ ; സ്ക്രൈബിനെ വേണ്ടവർ അപേക്ഷ നൽകണം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 21/2023) തസ്തികയുടെ ഒ.എം.ആർ പരീക്ഷ ജൂൺ 30 (ഞായർ) ഉച്ചയ്ക്ക് 1.30 മുതൽ ഉച്ചയ്ക്ക് 3.15 വരെയും ഓവർസിയർ ഗ്രേഡ് ത്രീ (സിവിൽ) (കാറ്റഗറി നം. 10/2023) തസ്തികയുടെ ഒ.എം.ആർ പരീക്ഷ ജൂൺ 30ന് (ഞായർ) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടക്കും. തസ്തികയുടെ ഒ.എം.ആർ പരിക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ സ്ര്കൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം (kdbrtvm@gmail.com) അറിയിക്കണം.

പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *