ഉപ തെരഞ്ഞെടുപ്പ് ജാഗ്രത വേണമെന്ന് പ്രകൃതി സംരക്ഷണ സമിതി

ഉപ തെരഞ്ഞെടുപ്പ് ജാഗ്രത വേണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ജനങ്ങളോട് ആഹ്വാനം ചെയ്തു. മണ്ഡലം നേരിടുന്ന പ്രശ്ങ്ങളില്‍ യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. കാര്‍ഷികത്തകര്‍ച്ച, വന്യമൃഗശല്യം, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതം എന്നിവയാണ് മണ്ഡലത്തിലെ അടിയന്തര പരിഹാരം തേടുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ വിമാനത്താവളം, ചുരം ബദല്‍ റോഡ്, ദേശീയപാതയിലെ രാത്രിയാത്രാ നിയന്ത്രണം, റെയില്‍വേ എന്നിവയെയാണ് വയനാടിന്റെ വികസനപ്രശ്‌നങ്ങളായി തത്പര കക്ഷികള്‍ പ്രിയങ്ക ഗാന്ധിക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. പി.എം. സുരഷ്, തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍, ബാബു മൈലമ്പാടി, സണ്ണി മരക്കടവ്, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *