കിറ്റ്‌സ് എം.ബി.എ; ജൂൺ 30 വരെ അപേഷിക്കാം

സംസ്ഥാനടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം.  അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവർക്ക്  www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ,  ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ് സൗകര്യം നൽകും. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾ www.kittsedu.org യിലും 9446529467/ 9447079763/ 04712327707/ 04712329468 എന്നീ നമ്പരുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *