അരിവാള്‍ രോഗ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി

അരിവാള്‍ രോഗ ദിനം  ജില്ലാതല ഉദ്ഘാടനം നടത്തി

കൽപറ്റ: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച അരിവാള്‍ രോഗദിനം ജില്ലാതല ഉദ്ഘാടനം ബോധവൽക്കരണ ക്ലാസ്, സ്‌ക്രീനിങ് ടെസ്റ്റ് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. രോഗ നിര്‍ണയത്തിന്റെ ആവശ്യകത സംബന്ധിച്ചു സംസാരിച്ച കലക്ടര്‍ കുട്ടികള്‍ക്കു വായനാദിന ആശംസകള്‍ നേര്‍ന്നു. വൈത്തിരി താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. വിവേകിന്റെ നേതൃത്വത്തില്‍ അരിവാള്‍ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് അധ്യക്ഷനായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം ജ്യോതിഷ് കുമാര്‍, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി ദിനീഷ്, ഐ.ടി.ഡി.പി വയനാട് പ്രോജക്ട് ഓഫിസര്‍ ജി. പ്രമോദ്, ഡി.പി.എം സമീഹ സെയ്തലവി, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജെറിന്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ രാജ്, ഇ.എം.ആര്‍.എസ് പൂക്കോട് ഹെഡ്മിസ്ട്രസ് ഷീന ബാസ്റ്റ്യന്‍, സീനിയര്‍ സൂപ്രണ്ട് എൻ.സിന്ധുഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *