റോഡ് ടെന്‍ഡര്‍ നടപടി തുടങ്ങി

റോഡ് ടെന്‍ഡര്‍ നടപടി തുടങ്ങി

കല്‍പ്പറ്റ: എച്ച്എസ്-പത്താംമൈല്‍ റോഡ് ടെന്‍ഡര്‍ നടപടിക്കു തുടക്കമായതായി ടി. സിദ്ദിഖ് എംഎല്‍എ അറിയിച്ചു. പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡില്‍നിന്നു തരിയോട് പത്താംമൈല്‍ ഭാഗത്തേക്കുള്ളതാണ് എച്ച്എസ്-പത്താംമൈല്‍ റോഡ്. എട്ടു വര്‍ഷം മുമ്പ് തകര്‍ന്ന ഈ റോഡിന്റെ നവീകരണം ആദ്യം ഏറ്റെടുത്ത കരാറുകാരന്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി. ഇതേത്തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ നടത്തി. നിര്‍മാണം ഏറ്റെടുത്തയാള്‍ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡുപണി താത്കാലികമായി നിര്‍ത്തി. ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും കരാറുകാരന്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചില്ല. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനിയറെ മാര്‍ച്ച് ഒന്നിന് നേരില്‍ക്കണ്ട് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നത്. 3.06 കോടി രൂപയുടെ പ്രവൃത്തിക്കാണ് അനുമതിയായതെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *