വായന വാരാഘോഷം

വായന വാരാഘോഷം

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ പുസ്തകാസ്വാദനപ്പതിപ്പ് വായന വാരാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ എഴുത്തുകാരന്‍ ഡോ.ബാല കെ. പാലുകുന്ന് പ്രകാശനം ചെയ്യുന്നു.

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചവായന വാരാഘോഷം എഴുത്തുകാരന്‍ ഡോ.ബാവ കെ. പാലുകുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.ഡി. ഹരി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.വി. കുര്യാക്കോസ് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. റജീന ബക്കര്‍, കെ.വി. അഗസ്റ്റിന്‍, എം. റസീന, ചിന്മയി രാജീവ്, പി.കെ. ശോഭ, പി.പി. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ പുസ്തകാസ്വാദനപ്പതിപ്പ് പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *