പുസ്തകങ്ങള്‍ ശേഖരിച്ചു

പുസ്തകങ്ങള്‍ ശേഖരിച്ചു

കോട്ടനാട്: വായനാദിനത്തോടനുബന്ധിച്ച് കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവക ലൂര്‍ദ് മാതാ യൂണിറ്റിന്റെ നേതൃത്വത്തില്‍ കോട്ടനാട് ഗവ. യുപി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു. ഇടവക വികാരി ഫാ. ഡാനി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് നിധിന്‍ പടയാട്ടില്‍, ബാബു തോമസ്, ജോമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ കൈമാറിയത്, സ്‌കൂള്‍ എച്ച്.എം ലിസി കുഴലി പറമ്പില്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.ജി ജിയോ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *