വന്യമൃഗശല്യത്തിന് പരിഹാരം കാണണം: കോൺഗ്രസ്

വന്യമൃഗശല്യത്തിന് പരിഹാരം കാണണം: കോൺഗ്രസ്

പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ അതിരൂക്ഷമായ വന്യ മൃഗശല്യം കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും വിളവിറക്കാൻ കർഷകനും വിളവ് എടുക്കാൻ വന്യമൃഗങ്ങളുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മറ്റി.സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കർഷകർ വട്ടി പലിശക്ക് കടമെടുത്ത് ചെയ്യുന്ന കൃഷി കാടുവിട്ടിറങ്ങി വരുന്ന വന്യമൃഗങ്ങൾ മൊത്തമായും നശിപ്പിക്കുന്ന സാഹചര്യത്തിൽ കർഷകരോടൊപ്പം ചേർന്ന് വലിയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുംവന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്നും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും മണ്ഡലം കോൺഗ്രസ് കമ്മറ്റി താക്കീത് നൽകി. ജൂൺ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് പുൽപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *