രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് ഉറപ്പായി. വയനാട് സീറ്റ് ഒഴിയാനും റായ്ബറേലി നിലനിര്‍ത്താനും രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഇന്നു വൈകുന്നേരം ഐഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് രാഹുല്‍ ഗാന്ധി തീരുമാനം അറിയിച്ചത്. ഇക്കാര്യം യോഗാനന്തരം ഖര്‍ഗെ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ച തീരുമാനമാണ് രാഹുല്‍ഗാന്ധിയില്‍നിന്നു ഉണ്ടായത്. കഴിഞ്ഞ ദിവസം വയനാട് വോട്ടര്‍മാരോട് നന്ദി പറയുന്നതിനു മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധി എടവണ്ണയിലും കല്‍പ്പറ്റയിലും നടത്തിയ പ്രസംഗത്തില്‍ റായ്ബറേലിക്കും വയനാടിനും സന്തോഷം നല്‍കുന്ന തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുമെന്നും വയനാട്ടില്‍ പ്രിയങ്ക മത്സരത്തിന് എത്തുമെന്ന രീതിയിലാണ് യുഡിഎഫ് നേതാക്കളില്‍ വലരും വ്യാഖ്യാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *